Home Local News സാമ്പത്തിക ബാധ്യത; ഹോട്ടല്‍ ഉടമ ജീവനൊടുക്കി

സാമ്പത്തിക ബാധ്യത; ഹോട്ടല്‍ ഉടമ ജീവനൊടുക്കി

0

പീരുമേട്: സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ഹോട്ടല്‍ ഉടമ ആത്മഹത്യ ചെയ്തു. കൊറോണ കാരണമുണ്ടായ സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് പീരുമേട് ജംഗ്ഷനില്‍ നന്ദനം ഹോട്ടല്‍ നടത്തിയിരുന്ന വിജയ്(38) ആണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്.ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്ന സമയത്ത് വിജയ് മുറിയില്‍ കയറി കതകടച്ച ശേഷം തൂങ്ങി മരിക്കുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി.

ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ ഹോട്ടല്‍ അടച്ചുപൂട്ടിയിരുന്നു. ഇതോടെ വിജയ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. ധനകാര്യ സ്ഥാപനങ്ങളില്‍ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു. ഇടുക്കിയില്‍ കടബാധ്യതയെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുന്ന ആറാമത്തെ ആളാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here