Home Local News കണ്ണൂരിലെ കനാലിൽ ചാക്കിൽകെട്ടിയ നിലയിൽ കണ്ടെത്തിയ മൃതദേഹം കാണാതായ യുവാവിന്റേത്

കണ്ണൂരിലെ കനാലിൽ ചാക്കിൽകെട്ടിയ നിലയിൽ കണ്ടെത്തിയ മൃതദേഹം കാണാതായ യുവാവിന്റേത്

0

കണ്ണൂർ: ചക്കരക്കല്ല് പൊതുവാച്ചേരിയിൽ ചാക്കിൽകെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തി. പൊതുവാച്ചേരി കനാലിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഓഗസ്റ്റ് 19 ന് ചക്കരക്കല്ലിൽനിന്ന് കാണാതായ യുവാവിന്റെ മൃതദേഹമാണെന്നാണ് സംശയം. ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

യുവാവിനെ കാണാതായ സംഭവത്തിൽ പോലീസ് സംഘം കഴിഞ്ഞദിവസങ്ങളിൽ ഊർജിതമായ അന്വേഷണം നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തെന്നും സൂചനയുണ്ട്. ഇയാളുടെ മൊഴിയനുസരിച്ച് കനാലിന് സമീപം പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെടുത്തതെന്നാണ് വിവരം.

അതേസമയം, ഇതുമായി ബന്ധപ്പെട്ട കൂടുതൽവിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. കനാലിൽ മൃതദേഹം കണ്ടെത്തിയ വിവരമറിഞ്ഞ് നിരവധി പേരാണ് സ്ഥലത്ത് തടിച്ചുകൂടിയത്. പോലീസും ഫൊറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here