ബ്രസല്‍സ്: അഫ്ഗാനിസ്ഥാന് വിഷയത്തില്‍ നിലപാട് അറിയിച്ച് യൂറോപ്യന്‍ യൂണിയന്. താലിബാനെ അംഗീകരിക്കില്ലെന്നും അവരുമായി ചര്‍ച്ച നടത്തില്ലെന്നും യൂറോപ്യന്‍ യൂണിയന് കമ്മീഷന് പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയന് പറഞ്ഞു. താലിബാന് ഇപ്പോള്‍ നടത്തുന്ന വാഗ്ദാനങ്ങളുടെ പേരില്‍ അവരെ വിശ്വസിക്കാനാവില്ല.
മനുഷ്യാവകാശ വിഷയത്തില്‍ ഏറെ അപകടകരമായ മുഖമാണ് താലിബാനുള്ളതെന്നും യൂറോപ്യന്‍ യൂണിയന് പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ യൂറോപ്യന്‍ യൂണിയന് സ്ഥാപനങ്ങളില്‍ നിന്നും രക്ഷപ്പെട്ട അഫ്ഗാനിസ്ഥാന് സ്വദേശികളായ ജീവനക്കാരെ മാന്‍ഡ്രില്‍ സന്ദര്‍ശിച്ച ശേഷമാണ് യൂറോപ്യന്‍ യൂണിയന് കമ്മീഷന് പ്രസിഡന്റ് ഉര്‍സുലവോണ്‍ ഡെര്‍ലെയന്‍ താലിബാനുമായി യാതൊരു ബന്ധത്തിനും ഇല്ലെന്ന കാര്യം വ്യക്തമാക്കിയത്.
അഫ്ഗാന് വിഷയം അടുത്ത ജി7 ഉച്ചകോടിയില്‍ ശക്തമായി ഉന്നയിക്കുമെന്നും യൂറോപ്യന്‍ യൂണിയന് വ്യക്തമാക്കി. അഭയാര്‍ത്ഥി പ്രശ്നം നേരിടുന്ന യൂറോപ്യന്‍ അംഗ രാജ്യങ്ങള്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം അടക്കം യൂണിയന് ലഭ്യമാക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.