Home State കൊച്ചി- ലണ്ടൻ വിമാനം റദ്ദാക്കി; യാത്രക്കാരെ ഹോട്ടലിലേയ്ക്ക് മാറ്റി

കൊച്ചി- ലണ്ടൻ വിമാനം റദ്ദാക്കി; യാത്രക്കാരെ ഹോട്ടലിലേയ്ക്ക് മാറ്റി

0

കൊച്ചി: നെടുമ്പാശേരിയില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി. ഇന്ന് ഉച്ചയ്ക്ക് 1.20ന് പുറപ്പടേണ്ട വിമാനം മണിക്കൂറുകളോളം വൈകിയിരുന്നു. ഇതിനെ തുടര്‍ന്ന് വലിയ പ്രതിഷേധമാണ് യാത്രക്കാര്‍ ഉയര്‍ത്തിയത്. പിന്നാലെയാണ് വിമാനം റ​ദ്ദാക്കിയത്.

സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം റദ്ദാക്കിയത്. വിമാനം വൈകിയതിനെ തുടര്‍ന്ന് 120 ഓളം യാത്രക്കാരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. മണിക്കൂറുകള്‍ പിന്നിട്ടതോടെ വിമാനത്താവളത്തില്‍ യാത്രക്കാര്‍ പ്രതിഷേധിക്കുകയായിരുന്നു. ഇവരെ സമീപത്തെ ഹോട്ടലിലേയ്ക്ക് മാറ്റി.

കുട്ടികളും രോഗികളും പ്രായമായവരും യാത്രക്കാരുടെ കൂട്ടത്തിലുണ്ട്. വിമാനം വൈകുന്നതിനെ കുറിച്ച്‌ ഔദ്യോഗികമായ അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. വിമാനം വൈകിയത് സംബന്ധിച്ച്‌ എയര്‍ ഇന്ത്യയും ഔദ്യോഗികമായി വിശദീകരണം നല്‍കിയിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here