Home Local News ഒൻപത് ദിവസമായിട്ടും സൗഹാനെ കണ്ടുകിട്ടിയില്ല; രാത്രിയിൽ നിർത്തിയ ശേഷം ഓടിച്ചുപോയ വാഹനത്തെച്ചൊല്ലി ദുരൂഹത

ഒൻപത് ദിവസമായിട്ടും സൗഹാനെ കണ്ടുകിട്ടിയില്ല; രാത്രിയിൽ നിർത്തിയ ശേഷം ഓടിച്ചുപോയ വാഹനത്തെച്ചൊല്ലി ദുരൂഹത

0

മലപ്പുറം: സൗഹാന്‍റെ തിരോധാനം ദുരൂഹമായി തുടരുന്നു. ഊര്‍ങ്ങാട്ടിരി വെറ്റിലപ്പാറയിലെ മുഹമ്മദ് സൗഹാന് വേണ്ടിയുള്ള തിരച്ചില്‍ നാട്ടുകാര്‍ താല്‍ക്കാലികമായി അവസാനിപ്പിച്ചു. കുട്ടിയെ കാണാതായി ഒൻപത് ദിവസം പിന്നിട്ടിട്ടും ഇതുവരെ വിവരവും ലഭിച്ചിട്ടില്ല. ഇതോടെ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസിൻ്റെ വിലയിരുത്തൽ.

ഇടമുറിയാതെ സൗഹാന് വേണ്ടിയുളള തെരച്ചില്‍ വീടിന്റെ പരിസരത്തും വീടിനോട് ചേര്‍ന്ന വനപ്രദേശത്തും നടത്തിയ ശേഷമാണ് നാട്ടുകാര്‍ തെരച്ചില്‍ അവസാനിപ്പിച്ചത്.
കഴിഞ്ഞ ശനിയാഴ്ച രാവിലെ വീടിനോട് ചേര്‍ന്ന് ചെക്കുന്ന് മലയുടെ സമീപത്തെ വനത്തിന് സമീപത്ത് നിന്നാണ് കുട്ടിയെ അവസാനമായി നാട്ടുകാരിലൊരാള്‍ കണ്ടത്. കുരങ്ങിനെ പിന്‍തുടര്‍ന്ന് കാട്ടിലേക്ക് കയറിയെന്നായിരുന്നു അനുമാനം.

തുടര്‍ന്ന് ചെക്കുന്ന് മല മുഴുവന്‍ നാട്ടുകാരും പൊലീസും അരിച്ചുപെറുക്കിയിരുന്നു. എന്നിട്ടും നിരാശയായിരുന്നു ഫലം. സംഭവ ദിവസം സൗഹാന്‍റെ വീടിന് പരിസരത്ത് നിര്‍ത്തിയിടുകയും രാത്രിയില്‍ ഓടിച്ച്‌ പോകുകയും ചെയ്ത വാഹനം കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം.

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടി വീടിന്റെ പരിസരത്ത് തന്നെ ഉണ്ടാകുമെന്നാണ് പൊലീസ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ വനത്തില്‍ മുഴുവന്‍ തെരച്ചില്‍ നടത്തിയെങ്കിലും ഒരു തുമ്പും ലഭിക്കാതായതോടെയാണ് സൗഹാന്‍റെ തീരോധാനത്തില്‍ ദുരൂഹത വ്യക്തമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here