Home National ഹെയർ ബാൻഡിനുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; മംഗളൂരു വിമാനത്താവളത്തിൽ സ്വർണ്ണവേട്ട

ഹെയർ ബാൻഡിനുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; മംഗളൂരു വിമാനത്താവളത്തിൽ സ്വർണ്ണവേട്ട

0

ചെന്നൈ: മംഗളൂരു അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ സ്വർണ്ണവേട്ട. അധനികൃതമായി കടത്താൻ ശ്രമിച്ച 115 ഗ്രാം സ്വർണ്ണം കസ്റ്റംസ് പിടികൂടി. വിപണിയിൽ 5,58,900 രൂപ മൂല്യം വരുന്ന സ്വർണ്ണമാണ് കസ്റ്റംസ് പിടികൂടിയത്.

ദുബായിൽ നിന്നും എയർ ഇന്ത്യ വിമാനത്തിൽ എത്തിയ യാത്രക്കാരനിൽ നിന്നുമാണ് സ്വർണം കണ്ടെത്തിയത്.സംഭവത്തിൽ മുരുഡേശ്വർ സ്വദേശിയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹെയർ ബാൻഡിനുള്ളിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണ്ണം കടത്തിയത്.

സ്വർണ്ണം കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങുന്നത്. യുവാവിനെ കസ്റ്റംസ് ചോദ്യം ചെയ്ത് വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here