Home National കൊറോണ വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ ഡെല്‍ഹി സര്‍ക്കാര്‍

കൊറോണ വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ ഡെല്‍ഹി സര്‍ക്കാര്‍

0

ന്യൂഡെല്‍ഹി: കൊറോണ വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ ഡെല്‍ഹി സര്‍ക്കാര്‍. കൊറോണ കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ സംസ്ഥാനത്തെ കടകള്‍ക്കും,മാളുകള്‍ക്കും,റസ്റ്റോറന്റുകള്‍ക്കും സമയപരിധിയില്ലാതെ തുന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി.

നിലവില്‍ കടകള്‍ക്ക് രാത്രി എട്ടുമണിവരെ തുറന്ന് പ്രവര്‍ത്തിക്കാനാണ് അനുമതിയുള്ളത്.
പുതിയ ഇളവുകള്‍ തിങ്കളാഴ്ച മുതല്‍ നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പറഞ്ഞു.

സംസ്ഥാനത്ത് 9 കേസുകള്‍ മത്രമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. 0.03 ശതമാനമാണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 430 സജീവ കൊറോണ കേസുകളാണ് സംസ്ഥാനത്തുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here