Home National പിജുഷ് കാന്തി ബിശ്വാസ് രാജിവച്ചു; തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് സൂചന

പിജുഷ് കാന്തി ബിശ്വാസ് രാജിവച്ചു; തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് സൂചന

0

ഗുവാഹത്തി: ത്രിപുര കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ പിജുഷ് കാന്തി ബിശ്വാസ് രാജിവച്ചു. രാഷ്ട്രീയത്തില്‍നിന്ന് വിരമിക്കുകയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. അതേസമയം ഇദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന.

‘ഞാന്‍ ടിപിസിസി പ്രസിഡന്റ് ആയിരുന്നപ്പോള്‍ തന്ന സഹകരണത്തിന് എല്ലാ കോണ്‍ഗ്രസ് നേതാക്കളോടും ആത്മാര്‍ഥമായ നന്ദി അറിയിക്കുന്നു. ഇന്ന് ഞാന്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ച്‌ രാഷ്ട്രീയത്തില്‍നിന്നും വിരമിക്കുന്നു. സോണിയ ഗാന്ധിക്ക് എന്റെ ആത്മാര്‍ഥമായ നന്ദി’ – അദ്ദേഹം ട്വീറ്റ് ചെയ്തു.

ത്രിപുരയിൽ കോണ്‍ഗ്രസില്‍ നിന്നും തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ഒഴുക്ക് തുടരുകയാണ്. 2023 നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വലിയ നീക്കങ്ങള്‍ക്ക് തൃണമൂല്‍ അദ്ധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി ത്രിപുരയില്‍ നടത്തുന്നത്.

അടുത്തിടെ മുതിര്‍ന്ന തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി ത്രിപുര സന്ദര്‍ശിച്ചിരുന്നു. അതേ സമയം 2023 തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായിരിക്കും പിജുഷ് കാന്തി ബിശ്വാസിന്‍റെ രാജി.

LEAVE A REPLY

Please enter your comment!
Please enter your name here