Home Local News കൊലക്കേസ് പ്രതികളായ കൊൽക്കത്ത സ്വദേശികളായ ദമ്പതികൾ പെരുമ്പാവൂരിൽ പിടിയിൽ

കൊലക്കേസ് പ്രതികളായ കൊൽക്കത്ത സ്വദേശികളായ ദമ്പതികൾ പെരുമ്പാവൂരിൽ പിടിയിൽ

0

പെരുമ്പാവൂർ: കൊലക്കേസ് പ്രതികളായ കൊൽക്കത്ത സ്വദേശികളായ ദമ്പതികൾ പെരുമ്പാവൂരിൽ പിടിയിൽ. മുടിക്കലിൽ ഒളിവിൽ കഴിഞ്ഞിരുന്ന കൊൽക്കത്ത സ്വദേശികളായ ദമ്പതികളാണ് പിടിയിലായത്. കൊൽക്കത്തയിൽ നടന്ന മരണവുമായി ബന്ധപ്പെട്ടാണ് ഇവരെ പിടികൂടിയതെന്നാണ് പ്രാഥമീക വിവരം.

കുറ്റകൃത്യത്തിൽ പങ്കാളികളായ ശേഷം ഇവർ മുടിക്കലിൽ ഒളിവിൽ കഴിയുകയായിരുന്നു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ കുടുങ്ങിയത്. ഇന്നലെ വൈകിട്ടാണ് ഇവരെ പിടികൂടിയത്. ഇവരെ കൊൽക്കത്ത പോലീസ് വൈദ്യ പരിശോധനക്ക് വിധേയരാക്കി.

കൊൽക്കത്ത പോലീസും പെരുമ്പാവൂർ പോലീസും സംയുക്തമായാണ് അന്വേഷണം നടത്തിയത്. കൊൽക്കത്ത പോലീസിൻ്റെ ആവശ്യപ്രകാരം ഇവരെ പെരുമ്പാവൂർ പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ വച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയോടെ ഇവരെ കൊൽക്കത്തയിലേക്ക് കൊണ്ടു പോകും.

LEAVE A REPLY

Please enter your comment!
Please enter your name here