ന്യൂ ഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 36,571 പേര്‍ക്ക് കൊറോണ ബാധിച്ചു. 36,555 നെഗറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തെ രോഗമുക്തി നിരക്ക് 97.54 ശതമാനമായി വര്‍ധിച്ചിട്ടുണ്. 2020 മാര്‍ച്ചിന് ശേഷം ആദ്യമായണ് രോഗമുക്തി നിരക്ക് ഇത്രയധികം ഉയരുന്നത്.
വിവിധ സംസ്ഥാനങ്ങളിലായി 3.63 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. 150 ദിവസത്തിനിടയിലെ കുറഞ്ഞ സംഖ്യയാണിത്.
540 പേര്‍ക്കാണ് മഹാമാരി മൂലം ജീവന്‍ നഷ്ടമായത്. രാജ്യത്ത് ഇതുവരെ 4.33 ലക്ഷം പേരാണ് കൊറോണ ബാധിച്ച് മരിച്ചത്.
സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 57.22 കോടി വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്തതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്നലെ 54 ലക്ഷം വാക്സിനാണ് നല്‍കിയത്.