Home Covid-19 രാജ്യത്ത് 36,401 പേര്‍ക്ക് കൊറോണ; പുതിയ കേസുകളും മരണവും കൂടുതല്‍ കേരളത്തിൽ

രാജ്യത്ത് 36,401 പേര്‍ക്ക് കൊറോണ; പുതിയ കേസുകളും മരണവും കൂടുതല്‍ കേരളത്തിൽ

0

ന്യൂഡെൽഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 36,401 കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 39,157 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. രാജ്യത്തെ രോഗമുക്തി നിരക്ക് 97.53 ശതമാനമായി കുറഞ്ഞു.

വിവിധ സംസ്ഥാനങ്ങളിലായി 3.64 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. 149 ദിവസത്തിനിടയില്‍ സജീവ കേസുകള്‍ ആദ്യമായാണ് ഇത്രയധികം കുറയുന്നത്.

530 മരണമാണ് കൊറോണ മൂലം ഇന്നലെ രാജ്യത്ത് സംഭവിച്ചത്. ഇതോടെ ആകെ മരണസംഖ്യ 4.33 ലക്ഷമായി വര്‍ധിച്ചു.

രാജ്യത്തിന്റെ കൊറോണ ആശങ്കയായി കേരളം തുടരുകയാണ്. ഇന്നലെയും പുതിയ കേസുകള്‍ ഇരുപതിനായിരം പിന്നിട്ടു. മലപ്പുറം, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് രോഗവ്യാപനം കൂടുതല്‍.

കേസുകള്‍ക്ക് പുറമെ മരണസംഖ്യയും കേരളത്തില്‍ കൂടുകയാണ്. 176 മരണങ്ങള്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ ബുധനാഴ്ച 158 പേര്‍ക്കാണ് മഹാമാരിയില്‍ ജീവന്‍ നഷ്ടമായത്.

അതേസമയം, 56.64 കോടി വാക്സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here