Home National ജമ്മുകശ്മീരിൽ അപ്നി പാര്‍ട്ടി നേതാവ് ഭീകരരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു

ജമ്മുകശ്മീരിൽ അപ്നി പാര്‍ട്ടി നേതാവ് ഭീകരരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു

0

ന്യൂഡെൽഹി: ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ വീണ്ടും ഭീകരാക്രമണം. അപ്നി പാര്‍ട്ടി നേതാവ് ഗുലാം ഹസനെ ഭീകരര്‍ വെടിവെച്ചു കൊലപ്പെടുത്തി. പത്ത് ദിവസത്തിനിടെ കശ്മീരില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെ രാഷ്ട്രീയ പ്രവര്‍ത്തകനാണ് ഗുലാം ഹസന്‍.

സംഭവത്തില്‍ ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്ത്തി തുടങ്ങിയ നേതാക്കള്‍ അനുശോചിച്ചു. കഴിഞ്ഞ ദിവസം ഒരു ബിജെപി നേതാവടക്കം കരരുടെ വെടിവെപ്പില്‍ കൊല്ലപ്പെട്ടിരുന്നു. സ്ഥലത്ത് സുരക്ഷാ സേനയുടെ പരിശോധന തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here