അബുദാബി: അഫ്ഗാന്‍ ഭരണം താലിബാന്‍ പിടിച്ചെടുത്തതിന് പിന്നാലെ രാജ്യം വിട്ട പ്രസിഡന്റ് അഷ്‌റഫ് ഗനിക്കും കുടുംബത്തിനും അഭയം നല്‍കിയതായി സ്ഥിരീകരിച്ച് യുഎഇ. രാജ്യത്തെ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
അഷ്‌റഫ് ഗനിക്കും കുടുംബത്തിനും മാനുഷിക പരിഗണന നല്‍കി രാജ്യത്തേക്ക് സ്വാഗതം ചെയ്തതായാണ് മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച താലിബാന്‍ കാബൂള്‍ കീഴടക്കുന്നതിന് തൊട്ടുമുമ്പിണ് അഷ്‌റഫ് ഗനി രാജ്യം വിട്ടത്.
അതേസമയം, നാല് കാറുകളില്‍ എത്തിച്ച പണവുമായാണ് ഹെലികോപ്ടറില്‍ ഗനി രാജ്യം വിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. പണം മുഴുവന്‍ ഹെലികോപ്ടറില്‍ കാണ്ടുപോകാന്‍ കഴിയാതിരുന്നതിനാല്‍ കുറെ പണം ഉപേക്ഷിച്ചതായും റഷ്യന്‍ എംബസി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനാണ് രാജ്യം വിടുന്നതെന്നായിരുന്നു അഷ്‌റഫ് ഗനിയുടെ വിശദീകരണം.