Home Local News ചേറ്റുകുഴിയില്‍ രണ്ടു വയസുകാരന്‍ ടിപ്പര്‍ ലോറി ഇടിച്ചു മരിച്ചു

ചേറ്റുകുഴിയില്‍ രണ്ടു വയസുകാരന്‍ ടിപ്പര്‍ ലോറി ഇടിച്ചു മരിച്ചു

0

കട്ടപ്പന: ഇടുക്കി ചേറ്റുകുഴിയില്‍ രണ്ടു വയസുകാരന്‍ ടിപ്പര്‍ ലോറി ഇടിച്ചു മരിച്ചു. അസം സ്വദേശികളും അതിഥി തൊഴിലാളികളുമായ ദുലാല്‍ ഹുസൈന്‍ ഖദീജ ബീഗത്തിന്റെയും മകന്‍ മരുസ് റബ്ബാരി ആണ് മരിച്ചത്.

റോഡിന് സമീപത്തു നിന്ന കുട്ടിയെ, സിമന്റ് ഇഷ്ട്ടിക കയറ്റി പോകുന്നതിനിടെ ലോറി ഇടിക്കുകയായിരുന്നു. ലോറി നിര്‍ത്താതെ പോകുകയും ചെയ്തു. കുട്ടിയുമായി അമ്മയും ബന്ധുവും റോഡിലെത്തി. അതുവഴി എത്തിയ മറ്റൊരു ലോറിയില്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ മതിയായ ചികിത്സ ലഭിച്ചില്ല.

കുട്ടിയെ തുടര്‍ന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അപ്പോഴേക്കും കുഞ്ഞു മരിച്ചു. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here