Home State പിണറായി വിജയന്റെ പ്രസംഗം കേള്‍ക്കാന്‍ ആളില്ല; ആകെയുണ്ടായിരുന്നത് മൈക്ക് ഓപ്പറേറ്റര്‍ മാത്രം; വെട്ടിലായി ഭരണസമിതി

പിണറായി വിജയന്റെ പ്രസംഗം കേള്‍ക്കാന്‍ ആളില്ല; ആകെയുണ്ടായിരുന്നത് മൈക്ക് ഓപ്പറേറ്റര്‍ മാത്രം; വെട്ടിലായി ഭരണസമിതി

0

കാക്കനാട്: ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷത്തോടനുബന്ധിച്ച്‌ തൃക്കാക്കര നഗരസഭ സംഘടിപ്പിച്ച ചടങ്ങ് വിവാദത്തില്‍.
ഓണ്‍ലൈനിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഉദ്ഘാടന പ്രസംഗം കേള്‍ക്കാന്‍ ഒരാള്‍ പോലും ഇല്ലാതിരുന്നതാണ് വിവാദത്തിന് കാരണമായത്.

നഗരസഭ അങ്കണത്തിലെ വേദിയില്‍ വലിയ സ്ക്രീന്‍ വച്ച്‌ മുഖ്യമന്ത്രിയുടെ പ്രസംഗം തത്സമയം സംപ്രേഷണം ചെയ്തെങ്കിലും മൈക്ക് ഓപ്പറേറ്റര്‍ ഒഴികെ മറ്റാരും കേള്‍ക്കാനില്ലായിരുന്നു. എല്‍ഡിഎഫുകാരുള്‍പ്പെടെ മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരും നഗരസഭാധ്യക്ഷന്‍മാരും കൗണ്‍സിലര്‍മാരും മിനിറ്റുകള്‍ക്ക് മുന്‍പുവരെ വേദിയിലും സദസ്സിലും ഉണ്ടായിരുന്നു. എന്നാല്‍, ആദരവ് ഏറ്റുവാങ്ങിയ ശേഷം ചെയര്‍മാന്‍മാരും പ്രസിഡന്റുമാരും എഴുന്നേറ്റു പോയി.

അതോടെ സദസ്സിലുണ്ടായിരുന്നവരും സ്ഥലം വിട്ടു. ഇതോടെയാണ് മുഖ്യമന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ ആരും ഇല്ലാതായത്.
മുഖ്യമന്ത്രിയുടെ പ്രസംഗം തുടങ്ങും മുന്‍പേ ജീവനക്കാര്‍ സദസ്സിലെ ഭൂരിഭാഗം കസേരകളും നീക്കിയിരുന്നു. സംഭവം സോഷ്യല്‍മീഡിയിലൂടെ പ്രചരിച്ചതോടെ വെട്ടിലായിരിക്കുകയാണ് ഭരണസമിതി.

LEAVE A REPLY

Please enter your comment!
Please enter your name here