Home World താലിബാൻ ഭീകരതയുടെ മറ്റൊരുമുഖം; ഇന്നലെ അമ്യൂസ്മെന്റ് പാർക്കിൽ കളിച്ചുല്ലസിച്ചു; ഇന്ന് എല്ലാം തീവച്ച് നശിപ്പിച്ചു; കാരണമറിഞ്ഞ് ഞെട്ടി ലോകം

താലിബാൻ ഭീകരതയുടെ മറ്റൊരുമുഖം; ഇന്നലെ അമ്യൂസ്മെന്റ് പാർക്കിൽ കളിച്ചുല്ലസിച്ചു; ഇന്ന് എല്ലാം തീവച്ച് നശിപ്പിച്ചു; കാരണമറിഞ്ഞ് ഞെട്ടി ലോകം

0

കാബൂള്‍: അധികാരം പിടിച്ചെടുത്ത ശേഷം അഫ്ഗാനിസ്ഥാന്‍ പാര്‍ലമെന്റിലെ സീറ്റുകളില്‍ ഇരുന്ന് ഫോട്ടോയെടുത്തും, കുട്ടികളുടെ പാര്‍ക്കിലെ റൈഡുകളില്‍ കയറി ആടിയും രസിക്കുന്ന താലിബാന്‍ ഭീകരന്മാരുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ അത്തരത്തിലുള‌ള ഒരു അമ്യൂസ്മെന്റ് പാര്‍ക്ക് മുഴുവന്‍ തീവച്ച്‌ നശിപ്പിച്ചിരിക്കുകയാണ് ഇവര്‍ എന്ന വിവരം പുറത്തുവരുന്നു. അമ്യൂസ്മെന്റ് പാര്‍ക്ക് തീയില്‍ നശിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഷെബെര്‍ഘാനിലുള‌ള ബോഖ്ഡി അമ്യൂസ്മെന്റ് പാര്‍ക്കാണ് ഇങ്ങനെ താലിബാന്‍ നശിപ്പിച്ചത്.

ഇങ്ങനെ നശിപ്പിക്കാന്‍ പറയുന്ന കാരണം പാര്‍ക്കില്‍ ധാരാളം പ്രതിമകളുണ്ട് എന്നതാണ്. പ്രതിമകള്‍ ഇസ്‌ലാമിക വിരുദ്ധമാണെന്നാണ് താലിബാന്‍ നിലപാട്. താലിബാന്റെ ഭരണരീതി ഭയന്ന് നിരവധി ജനങ്ങളും ഭരണകര്‍ത്താക്കളും നാടുവിട്ടുകഴിഞ്ഞു. കാബൂള്‍ വിമാനത്താവളത്തിലെ വിമാനങ്ങളില്‍ കയറിപ്പറ്റാനുള‌ള ജനങ്ങളുടെ തിരക്കും തുടര്‍ന്നുണ്ടായ ദുരന്തങ്ങളും ഇതിനകം വളരെ ശ്രദ്ധനേടിക്കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here