Home National താലിബാന്‍ സംഘത്തില്‍ മലയാളികളുണ്ടെന്ന് ശശി തരൂര്‍ എംപി; സംസാരിക്കുന്നത് മലയാളം ?

താലിബാന്‍ സംഘത്തില്‍ മലയാളികളുണ്ടെന്ന് ശശി തരൂര്‍ എംപി; സംസാരിക്കുന്നത് മലയാളം ?

0

തിരുവനന്തപുരം: താലിബാന്‍ സംഘത്തില്‍ മലയാളികളുണ്ടെന്ന സംശയവുമായി ശശി തരൂര്‍ എംപി.ട്വിറ്ററീലൂടെയാണ് അദ്ദേഹം ഈ സംശയമുന്നയിച്ചിരിക്കുന്നത്. രണ്ട് താലിബാനികള്‍ ഉള്‍ക്കൊള്ളുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ശശി തരൂര്‍ മലയാളി സാന്നിദ്ധ്യത്തെക്കുറിച്ച് ചോദിക്കുന്നത്.

അദ്ദേഹം പങ്കുവച്ചിരിക്കുന്ന വീഡിയോയില്‍ ആയുധധാരിയായ താലിബാനികളില്‍ ഒരാള്‍ നിലത്ത് മുഖംപൊത്തിയിരി ക്കുന്നതായി കാണാം.മറ്റൊരാള്‍ സമീപത്തായി നില്‍ക്കുന്നുണ്ട്. ഇതിന് പുറമെ മറ്റ് ചിലര്‍ സംസാരിക്കുന്നതും കേള്‍ക്കാം.

കുറഞ്ഞത് രണ്ട് മലയാളികളെങ്കിലും ഈ വീഡിയോയില്‍ ഉണ്ടെന്ന് കരുതുന്നു എന്നാണ് തരൂര്‍ പറയുന്നത്. ‘ഈ വീഡിയോയില്‍ കുറഞ്ഞത് രണ്ട് മലയാളി താലിബാന്‍കാരെങ്കിലുമുണ്ടെന്നു തോന്നുന്നു. ഒരാള്‍ ‘സാംസാരിക്കെട്ടെ’ എന്ന് പറയുന്നു’ വീഡിയോ പങ്കുവെച്ചുകൊണ്ട് ശശി തരൂര്‍ ട്വീറ്റ് ചെയ്തു.

മലയാളം സംസാരിക്കുന്നയാളും അത് മനസിലാകുന്ന മറ്റൊരാളും ഉള്‍പ്പെടെ കുറഞ്ഞത് രണ്ട് പേര്‍ ഇവിടെയുണ്ടാകാം എന്നാണ് എംപി പറയുന്നത്. വീഡിയോയില്‍ 8 സെക്കന്‍ഡ് പിന്നിടുമ്പോഴാണ് മലയാളം വാക്ക് കേള്‍ക്കാനാവുക.

LEAVE A REPLY

Please enter your comment!
Please enter your name here