Home State മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ കൊച്ചി മെട്രോ റെയില്‍വേ എംഡിയായി നിയമിച്ചു

മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ കൊച്ചി മെട്രോ റെയില്‍വേ എംഡിയായി നിയമിച്ചു

0

തിരുവനന്തപുരം: മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ കൊച്ചി മെട്രോ റെയില്‍വേ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി സർക്കാർ നിയമിച്ചു. മൂന്നു വര്‍ഷത്തേക്കാണ് നിയമനം.

മെട്രോ റെയില്‍വേയ്ക്ക് ദീർഘനാളായി എംഡിയില്ലാതിരിക്കെയാണ് ബെഹ്റയുടെ നിയമനം. നേരത്തേ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി ബെഹ്റയെ പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു.

കെ.എം.എം.എല്ലിലെ ജനറല്‍ മാനേജര്‍ (ടെക്‌നിക്കല്‍) തസ്തിക പുനരുജ്ജീവിപ്പിച്ച് നിയമനം നടത്താനും മന്ത്രിസഭ തീരുമാനിച്ചു. ഹൈക്കോടതിയില്‍ നിന്നും വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ പരിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here