Home State സോളാര്‍ സ്ത്രീപീഡനക്കേസ് സിബിഐ ഏറ്റെടുത്തു; കോണ്‍ഗ്രസ് നേതാക്കളും എപി അബ്ദുള്ളക്കുട്ടിയും പ്രതിപ്പട്ടികയില്‍

സോളാര്‍ സ്ത്രീപീഡനക്കേസ് സിബിഐ ഏറ്റെടുത്തു; കോണ്‍ഗ്രസ് നേതാക്കളും എപി അബ്ദുള്ളക്കുട്ടിയും പ്രതിപ്പട്ടികയില്‍

0

തിരുവനന്തപുരം: സോളാര്‍ പീഡനക്കേസ് സിബിഐ ഏറ്റെടുത്ത് എഫ്‌ഐആര്‍ സമര്‍പ്പിച്ചു. തിരുവനന്തപുരത്തെ പ്രത്യേക സിബിഐ കോടതിയിലാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഉമ്മന്‍ ചാണ്ടി, കെ സി വേണുഗോപാല്‍, എപി അനില്‍കുമാര്‍, ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, എപി അബ്ദുള്ളക്കുട്ടി എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്.

പരാതിക്കാരിയുടെ ആവശ്യപ്രകാരം ക്രൈം ബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസ് സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് കൈമാറുകയായിരുന്നു.ആറ് കേസുകളാണ് സിബിഐക്ക് വിടാന്‍ ക്രൈംബ്രാഞ്ച് സര്‍ക്കാരിന് ശുപാര്‍ശ ചെയ്തത്. സ്ത്രീപീഡനത്തിന് പുറമെ സാമ്പത്തിക തട്ടിപ്പും എഫ്‌ഐആറില്‍ ചുമത്തിയിട്ടുണ്ട്.

കേരള പൊലീസ് നാല് വര്‍ഷം കേസ് അന്വേഷിച്ചെങ്കിലും തെളിവുകള്‍ ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്നാണ് കേസ് സിബിഐക്ക് വിടണമെന്ന ആവശ്യവുമായി പരാതിക്കാരി എത്തിയത്. കേസിന്റെ വിശദാംശങ്ങള്‍ ഡല്‍ഹിയിലെത്തിയാണ് പരാതിക്കാരി സിബിഐക്ക് കൈമാറിയത്.

LEAVE A REPLY

Please enter your comment!
Please enter your name here