കാലടി സർവകലാശാലയിലെ ഉത്തരക്കടലാസ് മോഷണം; മുൻകൂർ ജാമ്യം തേടി പരീക്ഷാവിഭാഗം ചെയർമാൻ

കൊച്ചി: കാലടി സർവകലാശാലയിലെ ഉത്തരക്കടലാസ് മോഷണത്തിൽ മുൻ കൂർ ജാമ്യം തേടി പരീക്ഷാവിഭാഗം ചെയർമാൻ ഡോ കെഎ സംഗമേശൻ. മുൻ കൂർ ജാമ്യാപേക്ഷ സമർപ്പിച്ചത് എറണാകുളം ജില്ലാ സെക്ഷൻസ് കോടതിയിൽ. പൊലീസ് കള്ളക്കഥ ഉണ്ടാക്കി അറസ്റ്റിന് ശ്രമിക്കുന്നുവെന്ന് ജാമ്യാപേക്ഷയിൽ സംഗമേശൻ ചൂണ്ടിക്കാട്ടി.

ഉത്തരക്കടലാസുകൾ കാണാതായ സംഭവത്തിൽ പരീക്ഷാവിഭാഗം ചെയർമാൻ ഡോ കെഎ സംഗമേശന് പങ്കുണ്ടെന്ന് നിലപാടിൽ ഉറച്ച് നിൽക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥർ. ഡോ കെഎ സംഗമേശനെ കൂടാതെ, എച്ച്.ഒഡിഅംബിക ദേവിക്കെതിരായ ഒരു കൂട്ടം അധ്യാപകർ സംഭവത്തിന് പിന്നിലുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

നുണ പരിശോധനയ്ക്കു വിധേയമാക്കേണ്ടവരുടെ ലിസ്റ്റ് അന്വേഷണ സംഘം തയാറാക്കിയിട്ടുണ്ട്. ഇതിന് തൊട്ടു പിന്നാലെയാണ് ഡോ കെഎ സംഗമേശൻ എറണാകുളം ജില്ലാ സെക്ഷൻസ് കോടതിയെ സമീപിച്ചിരിക്കുന്നത്.