Home State താലിബാന്‍ വിസ്മയമായി തോന്നുന്നവര്‍ അണ്‍ഫ്രണ്ട് ചെയ്യണം, അണ്‍ഫോളോ ചെയ്യണം; ഹരീഷ് ശിവരാമകൃഷ്ണൻ; പിന്തുണച്ച് ഗായിക സിത്താര

താലിബാന്‍ വിസ്മയമായി തോന്നുന്നവര്‍ അണ്‍ഫ്രണ്ട് ചെയ്യണം, അണ്‍ഫോളോ ചെയ്യണം; ഹരീഷ് ശിവരാമകൃഷ്ണൻ; പിന്തുണച്ച് ഗായിക സിത്താര

0

കൊച്ചി: അഫ്ഗാനിസ്ഥാന്റെ പൂർണ അധികാരം പിടിച്ചെുക്കാൻ ഒരുങ്ങുന്ന താലിബാൻ വിസ്മയമായി തോന്നുന്നവർ സമൂഹമാധ്യമങ്ങളിൽ തന്നെ അൺഫ്രണ്ട് / അൺഫോളോ ചെയ്യണമെന്ന് ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ. ഹരീഷ് ശിവരാമന്റെ പോസ്റ്റ് പങ്കുവച്ച് ഗായിക സിത്താരയും ഇതേ നിലപാട് പ്രഖ്യാപിച്ചു.

ഹരീഷ് ശിവരാമകൃഷ്ണന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

‘ഒരു ജനതയെ തോക്ക് കൊണ്ട് ഭയപ്പെടുത്തി ഭരിക്കുന്ന, സ്ത്രീകളെ പഠിക്കാൻ അനുവദിക്കാത്ത, സ്വതന്ത്രമായി വഴി നടക്കാൻ പോലും അനുവദിക്കാത്ത, മനുഷ്യാവകാശങ്ങൾക്ക് പുല്ലു വില കൽപ്പിക്കുന്ന താലിബാൻ ഒരു വിസ്മയമായി തോന്നുന്നവർ ആരെങ്കിലും ഇവിടെ ഉണ്ടെങ്കിൽ അൺഫ്രണ്ട് / അൺഫോളോ ചെയ്ത് പോകണം.

അതു സംഭവിച്ചപ്പോൾ പ്രതികരിച്ചില്ലല്ലോ, ഇത് സംഭവിച്ചപ്പോൾ പോസ്റ്റ് ഇട്ടില്ലല്ലോ എന്നൊക്കെ പറഞ്ഞു ഈ വിഷയത്തിൽ ബാലൻസിങ് ചെയ്ത് കമന്റ് ഇട്ടാൽ ഡിലീറ്റ് ചെയ്യും, ബ്ലോക്ക് ചെയ്യും.’

ഹരീഷ് ശിവരാമകൃഷ്ണൻ.

LEAVE A REPLY

Please enter your comment!
Please enter your name here