Home National നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ സമയം നീട്ടി നൽകി സുപ്രീംകോടതി

നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ സമയം നീട്ടി നൽകി സുപ്രീംകോടതി

0

ന്യൂഡെൽഹി: നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട വിചാരണ കോടതി ജഡ്ജിയുടെ ആവശ്യം അംഗീകരിച്ച് സുപ്രീംകോടതി. വിചാരണ പൂർത്തിയാക്കാൻ ആറ് മാസം കൂടി നീട്ടി നൽകി. ജസ്റ്റിസുമാരായ എ.എം.ഖാൻവിൽക്കർ, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് അപേക്ഷ പരിഗണിച്ചത്.

ഇത് മൂന്നാം തവണയാണ് വിചാരണ പൂർത്തിയാക്കാൻ സുപ്രീംകോടതി കൂടുതൽ സമയം അനുവദിക്കുന്നത്. വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കാൻ സുപ്രീംകോടതി അനുവദിച്ച സമയം ഓഗസ്റ്റ് മൂന്നിന് കഴിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസ് സുപ്രീംകോടതിയെ സമീപിച്ചത്.

കൊറോണ നിയന്ത്രണങ്ങൾ കാരണം കോടതിയുടെ പ്രവർത്തനം തടസ്സപ്പെട്ടതിനാലാണ് നിർദേശിച്ച സമയപരിധിക്കുള്ളിൽ വാദം കേൾക്കലും വിധി പ്രസ്താവവും പൂർത്തിയാക്കാൻ കഴിയാത്തതെന്ന് സുപ്രീംകോടതിക്ക് കൈമാറിയ കത്തിൽ ചൂണ്ടിക്കാണിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here