തൊടുപുഴ: കുതിച്ചുയരുന്ന ഇന്ധനവിലയില്‍ പൊറുതി മുട്ടിയവര്‍ക്ക് പ്രതീക്ഷയേകി തൊടുപുഴ മുതലക്കോടത്തെ ചൂണാട്ട് പെട്രോള്‍ പമ്പ്. ഓണത്തോടനുബന്ധിച്ച് ഞെട്ടിക്കുന്ന സമ്മാന പദ്ധതിയാണ് ഉപഭോക്താക്കള്‍ക്കായി പ്രഖ്യാപിച്ചത്. 30 ലിറ്റര്‍ പെട്രോളാണ് ഒന്നാം സമ്മാനം. ഡീസലാണ് വേണ്ടതെങ്കില്‍ അതും നല്‍കും.
ചൂണാട്ട് പമ്പില്‍ നിന്നും അത്തം മുതല്‍ ഇന്ധനം നിറക്കുന്നവര്‍ക്ക് നല്കുന്ന കൂപ്പണ്‍ പൂരിപ്പിച്ച് നല്കിയാല് സമ്മാനപദ്ധതിയില്‍ പങ്കെടുക്കാം. ഇതില്‍ നിന്ന് തെരഞ്ഞെടുക്കുന്ന ഭാഗ്യശാലികള്‍ക്കാണ് സമ്മാനം. 15 ലിറ്ററാണ് രണ്ടാം സമ്മാനം. 5 ലിറ്റര്‍, 2.5 ലിറ്റര്‍, ഒരു ലിറ്റര്‍ എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങള്‍.
എത്ര രൂപക്ക് ഇന്ധനം നിറക്കുന്നവര്‍ക്കും ഭാഗ്യം പരീക്ഷിക്കാം. ഉത്രാട ദിനത്തിലാണ് സമ്മാനര്‍ഹരെ തെരഞ്ഞെടുക്കുക. സമ്മാനം ഒറ്റയടിക്ക് ആവശ്യമില്ലെങ്കില്‍ പലതവണയായി നിറക്കാനും അവസരമുണ്ടെന്ന് പമ്പുടമ ഗണേശ് മോഹന്‍ പറഞ്ഞു.