Home Local News യൂട്യൂബ് ചാനലിന്റെ മറവിൽ കഞ്ചാവ് കച്ചവടം; യുവാവ് അറസ്റ്റിൽ

യൂട്യൂബ് ചാനലിന്റെ മറവിൽ കഞ്ചാവ് കച്ചവടം; യുവാവ് അറസ്റ്റിൽ

0

തൃശൂർ : മീൻ പിടുത്തം പരിശീലിപ്പിക്കാൻ എന്ന പേരിൽ യൂട്യൂബ് ചാനലിന്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിയ യുവാവ് അറസ്റ്റിൽ. തൃശ്ശൂർ പൂച്ചട്ടി സ്വദേശി സനൂപാണ് പിടിയിലായത്. ഇയാളിൽ നിന്നും ഒന്നര കിലോഗ്രാം കഞ്ചാവ് തൃശൂർ എക്‌സൈസ് റെയ്ഞ്ച് പിടികൂടി.

മീൻ പിടിത്തവുമായി ബന്ധപ്പെട്ട ഒരു യൂട്യൂബ് ചാനൽ ഇയാൾക്കുണ്ട്. ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുന്ന വിദ്യാർത്ഥികളെ മീൻ പിടുത്തം പരിശീലിപ്പിക്കാൻ എന്ന പേരിൽ വിളിച്ച് വരുത്തി സൗജന്യമായി കഞ്ചാവ് വിതരണം ചെയ്യുമായിരുന്നു. തുടർന്ന് ഇത് വിദ്യാർത്ഥികൾക്ക് നിരന്തരം നൽകുകയായിരുന്നു ഇയാളുടെ രീതി.

500 രൂപയുടെ ചെറിയ പൊതികളിലായാണ് ഇയാൾ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. പോലൂക്കര മൂർക്കനിക്കര എന്നീ പ്രദേശങ്ങളിലെ നിരവധി ചെറുപ്പക്കാരും വിദ്യാർത്ഥികളും ഇയാളിൽ നിന്നു കഞ്ചാവ് വാങ്ങിയിരുന്നതായി അധികൃതർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here