Home Local News ഭക്ഷണത്തിൻ്റെ പേരിൽ തർക്കം; തെരുവില്‍ കിടന്നുറങ്ങിയയാളെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച ഒരാള്‍ അറസ്റ്റില്‍

ഭക്ഷണത്തിൻ്റെ പേരിൽ തർക്കം; തെരുവില്‍ കിടന്നുറങ്ങിയയാളെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച ഒരാള്‍ അറസ്റ്റില്‍

0

ആലുവ: തെരുവില്‍ കിടന്നുറങ്ങിയയാളെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ ഊഴാത്തക്കടവ് ചക്കാട്ടി വീട്ടില്‍ വിനു (42) വിനെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാളും തെരുവില്‍ അന്തിയുറങ്ങുന്നയാളാണ്. തമിഴ്നാട് സ്വദേശി മൂര്‍ത്തിയെയാണ് കരിങ്കല്ലിന് തലയ്ക്കടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂര്‍ത്തി ചികിത്സയിലാണ്.

ഭക്ഷണം കഴിക്കുന്നതിനെച്ചൊല്ലി ഇവര്‍ തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നു. അതാണ് ആക്രമണത്തില്‍ കലാശിച്ചത്. സംഭവത്തിനു ശേഷം പ്രതി ഒളിവിലായിരുന്നു. ഇന്‍സ്പെക്ടര്‍ സിഎല്‍ സുധീറിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here