Home Local News ഉടമസ്ഥന്‍ ഇല്ലാത്ത വീട്ടില്‍ വന്‍ കവര്‍ച്ച; സ്വര്‍ണാഭരണങ്ങളും ലാപ്ടോപുകളും നഷ്ടമായി

ഉടമസ്ഥന്‍ ഇല്ലാത്ത വീട്ടില്‍ വന്‍ കവര്‍ച്ച; സ്വര്‍ണാഭരണങ്ങളും ലാപ്ടോപുകളും നഷ്ടമായി

0

തിരുവനന്തപുരം: ഉടമസ്ഥന്‍ ഇല്ലാത്ത ദിവസം വീട്ടില്‍ വന്‍ കവര്‍ച. ഏകദേശം 20 ലക്ഷം രൂപ മൂല്യമുള്ള സ്വര്‍ണാഭരണങ്ങളും ലാപ്ടോപുകളും ഉള്‍പെടെയുള്ള വസ്തുക്കള്‍ നഷ്ടമായി. തിരുവനന്തപുരം എയര്‍പോര്‍ടിലെ മുന്‍ ഉദ്യോഗസ്ഥയായിരുന്ന സെലീനാ ഭായിയുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് കവര്‍ച നടന്നത്.

കഴിഞ്ഞ ദിവസമാണ് സെലീന ഭായി ഗോവയിലുള്ള മകള്‍ക്കടുത്തേക്ക് പോയത്. ഈ സമയത്തായിരുന്നു മോഷണം. രാവിലെ വീട് വൃത്തിയാക്കാനെത്തിയ ജോലികാരിയാണ് മോഷണ വിവരം പൊലീസില്‍ അറിയിച്ചത്.

മോഷണത്തിന് പുറമെ വീടിനും കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. മുന്‍വാതിലടക്കം വീടിനുള്ളിലെ എല്ലാ വാതിലുകളും അലമാരകളും പൂര്‍ണമായും തകര്‍ത്ത നിലയിലായിരുന്നവെന്ന് പൊലീസ് പറഞ്ഞു. അരുവിക്കര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here