തിരുവനന്തപുരം: സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരനെ വേട്ടയാടൻ ഒരു വിഭാഗം രംഗത്ത്. പൊതുമരാമത്ത് മന്ത്രിയായിരിക്കെ സുധാകരൻ നടത്തിയ ദേശീയപാത പുനർനിർമാണത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എഎം ആരിഫ് എംപി. ദേശീയപാത 66 ൽ അരൂർ മതൽ ചേർത്തല വരെ (23.6 KM) പുനർനിർമിച്ചതിൽ ക്രമക്കേട് ഉണ്ടെന്ന് ആരിഫ് ആരോപിച്ചു.
വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് എഎം ആരിഫ് എംപി കത്ത് നൽകി. കുറ്റക്കാർക്കെതിരെ നിയമനടപടി വേണമെന്നും കത്തിൽ പറയുന്നു.
2019 ൽ 36 കോടി ചെലവിട്ട് ജർമ്മൻ സാങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നു പുനർനിർമാണം. കേന്ദ്ര ഫണ്ട് ഉപയോഗിച്ചാണെങ്കിലും നിർമാണ ചുമതല സംസ്ഥാന പൊതുമരാമത്ത് ദേശീയപാതവിഭാഗത്തിന് ആയിരുന്നു. ജർമൻ സാങ്കേതികവിദ്യ എന്ന ആശയം കേന്ദ്രത്തിന്റേതാണ്.
മൂന്ന് വർഷം ഗ്യാരണ്ടിയോടെ നിർമ്മിച്ച റോഡിന് നിലവാരം ഇല്ലെന്നും റോഡിൽ ഉടനീളം കുഴികൾ രൂപപ്പെടുന്നുവെന്നും ആരിഫ് എംപി ചൂണ്ടിക്കാട്ടി.