Home National വാഹനപരിശോധനക്കിടെ കൈകാട്ടിയിട്ടും നിര്‍ത്തയില്ല; പോലീസുകാരനെ ഇടിച്ച്‌ തെറിപ്പിച്ച്‌ കാര്‍ കടന്നു

വാഹനപരിശോധനക്കിടെ കൈകാട്ടിയിട്ടും നിര്‍ത്തയില്ല; പോലീസുകാരനെ ഇടിച്ച്‌ തെറിപ്പിച്ച്‌ കാര്‍ കടന്നു

0

ചണ്ഡിഗഢ്: വാഹനപരിശോധനക്കിടെ കൈകാട്ടിയിട്ടും നിര്‍ത്താതെ കാര്‍ പോലീസുകാരനെ ഇടിച്ച്‌ തെറിപ്പിച്ച്‌ കടന്നു. പഞ്ചാബിലെ പട്യാലയിലാണ് സംഭവം നടന്നത്. അപകടത്തില്‍ പരിക്കേറ്റ പോലീസുകാരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

മുന്നില്‍ കറുത്ത കൊടി കെട്ടി വന്ന കാര്‍ പരിശോധനയുടെ ഭാഗമായി പൊലീസുകാരന്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അല്‍പ്പം വേഗത കുറച്ച ശേഷം കാര്‍ വീണ്ടും വേഗത കൂട്ടി മുന്‍പോട്ട് പോകുകയായിരുന്നു.

കാറിന്‍റെ മുന്‍വശത്തേക്ക് മറിഞ്ഞുവീണ പോലീസുകാരനെ ഇടിച്ച്‌ തെറിപ്പിച്ചാണ് കാര്‍ വേഗത്തില്‍ ഓടിച്ചുപോയത്. പോലീസുകാരന്‍ റോഡിലേക്ക് തെറിച്ചു വീണു. അപകടത്തിന് കാരണമായ കാര്‍ കണ്ടെത്തിയെന്നും തുടര്‍ നടപടികള്‍ സ്വീകരിച്ച്‌ വരികയാണെന്നും പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here