അമൃത്സർ: സംസ്ഥാനത്ത് പ്രവേശിക്കുന്നതിന് കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്സിൻ സർട്ടിഫിക്കറ്റോ നിർബന്ധമാക്കി പഞ്ചാബ് സർക്കാർ. തിങ്കളാഴ്ച മുതലാണ് നിയമം പ്രാബല്യത്തിൽ വരുന്നത്. ഹിമാചൽ പ്രദേശ്, ജമ്മു കാശ്മീർ എന്നിവിടങ്ങളിൽ നിന്നു വരുന്നവരെ കർശനമായി നിരീക്ഷിക്കുമെന്നും മുഖ്യമന്ത്രി അമരീന്ദർ സിങ് പറഞ്ഞു.
സംസ്ഥാനത്തെ സ്കൂളുകളിലും കോളേജുകളിലും അധ്യാപകർക്കും ജീവനക്കാർക്കും ഹാജരാവാൻ കൊറോണ വാക്സിൻ രണ്ട് ഡോസും സ്വീകരിക്കണമെന്ന നിബന്ധന കർശനമാക്കിയിട്ടുണ്ട്. ഇവർക്കായി പ്രത്യേക ക്യാമ്പ് നടത്തി വാക്സിനേഷൻ ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
പഞ്ചാബിൽ ഇതുവരെ ആറ് ലക്ഷത്തോളം കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. വെള്ളിയാഴ്ച 88 പേർക്ക് കൊറോണ സ്ഥിരീകരിച്ചു.