Home Local News ഭാര്യയെയും വീട്ടിലുള്ളവരെയും ഭയപ്പെടുത്താൻ സ്ഫോടകവസ്തുവുമായി വീട്ടിൽ; സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

ഭാര്യയെയും വീട്ടിലുള്ളവരെയും ഭയപ്പെടുത്താൻ സ്ഫോടകവസ്തുവുമായി വീട്ടിൽ; സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

0

വെഞ്ഞാറമൂട്: ഭാര്യയെയും വീട്ടിലുള്ളവരെയും ഭയപ്പെടുത്താന്‍ സ്‌ഫോടക വസ്തുവുമായി വീട്ടിലെത്തിയ യുവാവ് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച്‌ മരിച്ചു. വെഞ്ഞാറമൂട് പുത്തന്‍ വീട്ടില്‍ മുരളീധരന്‍(45) ആണ് മരിച്ചത്. വീടിനുള്ളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിനിടെയായിരുന്നു സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചത്.

വീട്ടിലുള്ളവരെ ഭീഷണിപ്പെടുത്തുന്നതിനായാണ് സ്‌ഫോടകവസ്തു കൈവശം വച്ചിരുന്നതെന്നാണ് വിവരം. വീട്ടിലേക്ക് കയറുന്നതിനിടെ കാല്‍തെറ്റി മറിഞ്ഞുവീണ മുരളീധരന്റെ ശരീരത്തിലിരുന്ന് സ്‌ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു.

വീട്ടുകാര്‍ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഭാര്യയുമായി പിണക്കത്തിലായിരുന്ന ഇയാള്‍ ഉച്ചയോടുകൂടി വീട്ടിലേക്ക് വരികയും കയ്യില്‍ കരുതിയ സ്‌ഫോടക വസ്തു കത്തിക്കുകയായിരുന്നു. പറാമടയില്‍ ആയിരുന്നു മുരളീധരന്‍ ജോലി ചെയ്തിരുന്നത്. ഭാര്യ സരിത, മക്കള്‍ വിഷ്ണു, വിഘ്‌നേഷ്.

LEAVE A REPLY

Please enter your comment!
Please enter your name here