Home World തുര്‍ക്കിയില്‍ മിന്നല്‍ പ്രളയം; മരിച്ചവരുടെ എണ്ണം 40 ആയി

തുര്‍ക്കിയില്‍ മിന്നല്‍ പ്രളയം; മരിച്ചവരുടെ എണ്ണം 40 ആയി

0

ഇസ്താംബുൾ: തുര്‍ക്കിയില്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 40 ആയി. കസ്റ്റമോണിയ പ്രദേശത്താണ് പ്രളയം കൂടുതല്‍ നാശം വിതച്ചത്. 40 മരണങ്ങളില്‍ 34 പേരും ഈ പ്രദേശത്തുള്ളവരാണ്.

പ്രളയത്തില്‍ നിരവധി പേരെ കാണാതാവുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 2,250 പേരെ പ്രശ്‌ന ബാധിത പ്രദേശത്ത് നിന്നും മാറ്റിപാര്‍പ്പിച്ചു. പ്രളയത്തില്‍ ഒട്ടേറെ കെട്ടിടങ്ങളും വാഹനങ്ങളും നശിച്ചിട്ടുണ്ട്.

പോസ്റ്റുകള്‍ തകര്‍ന്നതോടെ 330ഓളം ഗ്രാമങ്ങളില്‍ വൈദ്യുതിയും ഇല്ലാതെയായി. നിലവില്‍ ദുരിത ബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here