Home World കൊറോണ വൈറസ് ഇല്ലെന്ന് ഉറപ്പാക്കാൻ ട്രോളി ഹാന്‍ഡില്‍ മുതല്‍ ഫ്രിഡ്ജ് ഡോര്‍ വരെ കണ്ണിൽ കാണുന്നതൊക്കി നക്കി യുവതി; പ്രതിഷേധം ശക്തം

കൊറോണ വൈറസ് ഇല്ലെന്ന് ഉറപ്പാക്കാൻ ട്രോളി ഹാന്‍ഡില്‍ മുതല്‍ ഫ്രിഡ്ജ് ഡോര്‍ വരെ കണ്ണിൽ കാണുന്നതൊക്കി നക്കി യുവതി; പ്രതിഷേധം ശക്തം

0

കോളറാഡോ : സൂപ്പര്‍മാര്‍ക്കറ്റിലെ ട്രോളി ഹാന്‍ഡില്‍ മുതല്‍ ഫ്രിഡ്ജ് ഡോര്‍ ഹാന്‍ഡില്‍ വരെ നക്കി കൊറോണ വൈറസ് രഹിതമെന്ന് ഉറപ്പാക്കി യുവതി. പൊതുസ്ഥലങ്ങളില്‍ രോഗാണുക്കള്‍ ഇല്ലെന്നു സ്ഥാപിക്കാൻ വിചിത്രമായ രീതിയുവുമായി എത്തിയിരിക്കുകയാണ് ജോഡി മെസ്‌ചെക്ക് എന്ന യുവതി. എന്നാൽ രോഗാണുക്കളും വൈറസും ഇല്ലെന്ന് ഉറപ്പുവരുത്തുന്ന യുവതിയുടെ ഈ രീതിയിൽ പ്രതിഷേധം ശക്തമാകുകയാണ്.

മാസ്ക് ധരിക്കാതെ കോളറാഡോയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തിയ ഇവർ കൈകൊണ്ട് സ്പര്‍ശിക്കുന്നതെല്ലാം നക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. കാണുന്ന സാധനങ്ങളെല്ലാം ഇവര്‍ നക്കുന്നുണ്ട്. പൊതുഇടങ്ങളിലെല്ലാം കൊറോണ വൈറസ് ഇല്ലെന്ന് സ്ഥാപിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് ഇവരുടെ വാദം.

രോഗാണുക്കള്‍ രോഗപ്രതിരോധശേഷിയെ ശക്തിപ്പെടുത്തുമെന്നും ആസ്ത്മ, അലര്‍ജി തുടങ്ങിയവയെ ചെറുക്കാനാകുമെന്നും ഇവര്‍ വീഡിയോയിൽ പറയുന്നു. ‘ആന്റിവാക്‌സ്’ എന്ന വാക്‌സീന്‍ വിരുദ്ധ കമ്മ്യൂണിറ്റി വഴി ഇവര്‍ വാര്‍ത്തകളില്‍ ഇടം നേടിയ യുവതിയ്ക്ക് നേരെ പ്രതിഷേധം ശക്തമാണ്.

ലോകമെങ്ങും കൊറോണ അതിതീവ്രമായ വ്യാപിച്ചിരിക്കെയാണ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വൈറസ് വ്യാപനം പലരാജ്യങ്ങളിലും നിയന്ത്രണ വിധേയമായിരിക്കെയാണ് യുവതിയുടെ വിചിത്രമായ രീതി.

LEAVE A REPLY

Please enter your comment!
Please enter your name here