അതിവേഗത്തിൽ മൂന്നാം തരംഗം പടരുന്നു; 11 ദിവസത്തിനിടെ കൊറോണ ബാധിച്ചത് 543 കുട്ടികൾക്ക്

ബംഗളൂരു: ഓഗസ്റ്റ് ഒന്നിനും പതിനൊന്നിനുമിടയില്‍ ബംഗളൂരുവില്‍ കൊറോണ ബാധിച്ചത് 543 കുട്ടികള്‍ക്ക്. മൂന്നാം തരംഗം കുട്ടികളില്‍ അതിവേഗമാണ് പടരുന്നതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

കണക്കുകള്‍ അനുസരിച്ച്‌ ഒന്‍പതു വയസുവരെയുള്ള 88 കുട്ടികളും പത്തിനും പത്തൊന്‍പതിനും ഇടയിലുള്ള 305 കുട്ടികള്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 499 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ ഭൂരിഭാഗവും കുട്ടികളാണ്.

ഇതില്‍ തന്നെ ഒൻപതിന് വയസിന് താഴെയുള്ളവരാണ് 88 കുട്ടികളും. 175 പേര്‍ പത്തിനും പതിനെട്ടിനും ഇടയിലുള്ളവരാണ്.
ഓഗസ്റ്റ് അവസാനം സംസ്ഥാനത്ത് 9 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ തുറക്കാനിരിക്കെയാണ് മാതാപിതാക്കളെ ആശങ്കപ്പെടുത്തി കുട്ടികളില്‍ കൊറോണ പടരുന്നത്.