Home Local News കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ വിദ്യാർഥി മരിച്ചു

കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ വിദ്യാർഥി മരിച്ചു

0

പുനലൂർ: കൊല്ലം- ചെങ്കോട്ട ദേശിയ പാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ വിദ്യാർഥി മരിച്ചു. കുണ്ടറ കേരളപുരം മണ്ഡപം ജംഗ്ഷനിൽ വസന്ത നിലയത്തിൽ വിജയന്റെ മകൻ ബി എൻ ഗോവിന്ദാ (20) ണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന യാത്ര ചെയ്ത കണ്ണൂർ സ്വദേശിയേ ഗുരുതര പരിക്കുകളോടെ കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഗുരുതരമായി പരിക്കേറ്റ ഗോവിന്ദിനെ കൊട്ടാരക്കര സ്വകാര്യ ആശു പത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പത്തനാപുരം പനംപറ്റ സ്വദേശിയുടേതാണ് കാർ. തിരുവനന്തപുരത്ത് എൻ ജീനയറിംഗ് കോളേജിലെ വിദ്യാർത്ഥികളാണ് ഇരുവരും.

യാത്ര കഴിഞ്ഞ് മടങ്ങവെ കുന്നിക്കോട് ചേത്തടി ഭാഗത്ത് ചെങ്ങമനാട് ഭാഗത്ത് നിന്നും അമിത വേഗത്തിലെത്തിയ കാറുമായി ഗോവിന്ദിന്റെ ബൈക്ക് കൂട്ടി ഇടിക്കുകയായിരുന്നു. കുന്നിക്കോട് പൊലീസ് കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here