ആഫ്രിക്ക: വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ അള്‍ജീരിയയില്‍ കാട്ടുതീ പടര്‍ന്ന് പിടിക്കുന്നു. സൈനികരടക്കം ഇത് വരെ കാട്ടുതീയില്‍പ്പെട്ട് മരിച്ചത് 38 പേര്‍. 25 സൈനികരാണ് ഇത് വരെ മരിച്ചത്. കാട്ടുതീ മനുഷ്യ നിര്‍മ്മിതമെന്ന് അള്‍ജീരിയന്‍ സര്‍ക്കാര്‍. നിരവധി പേരെ മാറ്റി പാര്‍പ്പിച്ചു.
ടി.സി ഒസു പ്രവിശ്യയിലാണ് തീ പടര്‍ന്നത്. തലസ്ഥാനമായ അള്‍ജൈഴേഴ്സില്‍ നിന്നും 150 കിലോമീറ്റര്‍ അകലെയാണിത്. ആയിരക്കണക്കിന് പേരെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്. 30 വര്‍ഷത്തിനിടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ തീപിടുത്തമാണിത്.
കഴിഞ്ഞയാഴ്ച മുതലാണ് തീ പടര്‍ന്ന തുടങ്ങിയത്. അഗ്നിശമന സേനയും സിവില്‍ ഡിഫന്‍സ് അതോറിറ്റിയും വാളന്റിയര്‍മാരും ചേര്‍ന്ന് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.
രാജ്യത്തെ 14 പ്രവിശ്യകളിലായി 19 സ്ഥലങ്ങളിലാണ് തീ പൊട്ടിപുറപ്പെട്ടത്.
കഴിഞ്ഞ ആഴ്ചകളില്‍ യൂറോപ്പിലെയും അമേരിക്കയിലെയും വിവിധ സ്ഥലങ്ങളില്‍ വലിയ കാട്ടുതീ ആളിക്കത്തുകയാണ്. തുര്‍ക്കിയില്‍ വ്യാപകമായ നാശനഷ്ടമാണ് തീപ്പിടുത്തത്തിലൂടെ ഉണ്ടായത്. ഹെക്ടര്‍ കണക്കിന് വനം കത്തി നശിച്ചിരുന്നു.