Home State ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് ; പൂക്കോയ തങ്ങള്‍ കീഴടങ്ങി

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് ; പൂക്കോയ തങ്ങള്‍ കീഴടങ്ങി

0

കാസര്‍കോട് : ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസിൽ ദീർഘനാൾ ഒളിവിലായിരുന്ന മുഖ്യപ്രതികളിലൊരാളായ പൂക്കോയ തങ്ങള്‍ കീഴടങ്ങി. പത്ത് മാസമായി ഒളിവിലായിരുന്ന പൂക്കോയ തങ്ങള്‍ ഹൊസ്ദുര്‍ഗ് കോടതിയിലാണ് കീഴടങ്ങിയത്. എംസി കമറുദ്ദീനുള്‍പ്പെടെ മുസ്ലീംലീഗ് നേതാക്കള്‍ കേ സിൽ പ്രതികളാണ്.

കേസിലെ മറ്റൊരു പ്രതിയായ പൂക്കോയ തങ്ങളടെ മകൻ ഹിഷാമിനെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. കേസിൽ മഞ്ചേശ്വരം മുൻ എംഎൽഎയും മുസ്ലിം ലീഗ് നേതാവുമായ എം.സി.കമറുദ്ദീനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ അദ്ദേഹം ജാമ്യത്തിലിറങ്ങിയിട്ടുണ്ട്.

കമറുദ്ദീനെ പിടികൂടിയതിന് പിന്നാലെയാണ് ടി.കെ.പൂക്കോയ തങ്ങൾ ഒളിവിൽ പോയത്. മുസ്ലിം ലീഗ് കാസർകോട് ജില്ലാ പ്രവർത്ത സമിതി അംഗമായിരുന്നു അദ്ദേഹം. ഫാഷൻ ഗോൾഡ് ജ്വല്ലറിയുടെ ചെയർമാനായിരുന്നു കമറുദ്ദീൻ. ജ്വല്ലറിയുടെ കാസർകോട് ശാഖയിലേക്ക് 749 പേരിൽ നിന്ന് നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്നാണ് കേസ്. 77 കേസുകളോളം ഇവരുടെ പേരിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here