തിരുവനന്തപുരം: പവിഴദ്വീപുകളില്‍ മാത്രം കാണുന്ന അപൂര്‍വ മത്സ്യം വലയില്‍ കുടുങ്ങി. ചക്രവര്‍ത്തി മത്സ്യം എന്നറിയപ്പെടുന്ന അലങ്കാരമത്സ്യമായ നെപ്പോളിയന്‍ റാസ് ആണ് വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങിയത്.
15 കിലോഗ്രാം ഭാരമുള്ള നെപ്പോളിയന്‍ റാസ്, കൊഴിയാള മത്സ്യചാകരക്കിടയിലാണ് തീരത്തെത്തിയത്. ലക്ഷദ്വീപ് ഭാഗത്ത് സാധാരണയായി കണ്ടുവരുന്ന ഈ മത്സ്യം കേരളതീരത്ത് അപൂര്‍വ്വമായി മാത്രമാണ് പ്രത്യക്ഷപ്പെടാറുള്ളത്.
രൂപഘടനകൊണ്ടാണ് ഇവയെ ചക്രവര്‍ത്തി മീനെന്ന് വിളിക്കുന്നത്. പവിഴദ്വീപുകള്‍ക്ക് സമീപം കാണപ്പെടുന്ന ഈ ഭീമന്‍ മത്സ്യം വംശനാശ ഭീഷണി നേരിടുന്ന മത്സ്യങ്ങളുടെ പട്ടികയിലാണുള്ളത്.