Home State പെരിയ ഇരട്ടക്കൊല കേസ്; കസ്റ്റഡിയിലെടുത്ത പ്രതിയുടെ വാഹനം പൊലീസ് സ്റ്റേഷൻ കോംപൗണ്ടിൽ നിന്ന് കാണാതായി

പെരിയ ഇരട്ടക്കൊല കേസ്; കസ്റ്റഡിയിലെടുത്ത പ്രതിയുടെ വാഹനം പൊലീസ് സ്റ്റേഷൻ കോംപൗണ്ടിൽ നിന്ന് കാണാതായി

0

കാസർകോട്: പെരിയ ഇരട്ടക്കൊല കേസ് പ്രതിയുടെ വാഹനം പൊലീസ് സ്റ്റേഷൻ കോംപൗണ്ടിൽ നിന്ന് കാണാതായി. ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ബൈക്ക് ആണ് കാണാതായത്.

കേസിലെ എട്ടാംപ്രതിയായ സുബീഷിന്റെ ബൈക്കാണ് ബേക്കൽ പൊലീസ് സ്റ്റേഷനിൽ നിന്ന് കാണാതായിരിക്കുന്നത്. ബൈക്ക് കാണാതായതായി പൊലീസ്‌ ഔദ്യോഗിക സ്ഥിരീകരിക്കുന്നില്ല. എന്നാൽ ബൈക്ക് കണ്ടെത്തുന്നതിനായി പൊലീസ്‌ വ്യാപക തിരച്ചിൽ തുടങ്ങി.

കൊലനടന്ന ദിവസം കേസിലെ സുബീഷ് ഉപയോഗിച്ചത് ഈ ബൈക്കാണ്. 2019 മേയ് 17നാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വാഹനം കസ്റ്റഡിയിലെടുത്തത്. കാസർകോട് സിജെഎം കോടതിയിൽ ഹാജരാക്കിയതിന് ശേഷം വാഹനം ബേക്കൽ പൊലീസിന്റെ കസ്റ്റഡിയിൽ വിടുകയായിരുന്നു. സുബീഷ് കൊലയ്ക്ക് ശേഷം വിദേശത്തേക്ക് കടന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here