Home State സർക്കാരുകളുടെ ജനവിരുദ്ധ നിലപാടുകൾ; ജനകീയ പ്രതിഷേധം സംഘടിപ്പിച്ച് കേരള സർവ്വോദയ മണ്ഡലം

സർക്കാരുകളുടെ ജനവിരുദ്ധ നിലപാടുകൾ; ജനകീയ പ്രതിഷേധം സംഘടിപ്പിച്ച് കേരള സർവ്വോദയ മണ്ഡലം

0

തിരുവനന്തപുരം: സർക്കാരുകളുടെ ജനവിരുദ്ധ നിലപാടുകളിലും സാമൂഹ്യ തിന്മകളിലും പ്രതിഷേധമറിയിച്ച് ക്വിറ്റ് ഇന്ത്യാ വാർഷിക ദിനത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ കേരള സർവ്വോദയ മണ്ഡലത്തിൻ്റെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധ ധർണ്ണ നടത്തി. ധർണ്ണ സർവ്വോദയ മണ്ഡലം സംസ്ഥാന ജനറൽ സെക്രട്ടറി കാട്ടായിക്കോണം ശശിധരൻ ഉദ്ഘാടനം ചെയ്തു.

അഴിമതിക്കാരെയും ബാങ്ക്, വനം കൊള്ളക്കാരെയും തുറുങ്കിലടയ്ക്കുക സ്ത്രീകളും കുട്ടികളും നേരിടുന്ന അക്രമങ്ങൾക്ക് അറുതി വരുത്തുക, മദ്യോപയോഗം, മദ്യക്കച്ചവടം എന്നിവ ഇല്ലാതാക്കുക, ഖാദി മേഖലയിലെ പ്രതിസന്ധികൾക്ക് പരിഹാരം കണ്ടെത്തുക, കർഷക സമരം ഒത്തുതീർപ്പാക്കുക തുടങ്ങി അഞ്ചിന ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ ധർണ്ണ നടത്തിയത്.

അഡ്വ. എസ്. ഉദയകുമാർ അധ്യക്ഷത വഹിച്ചു. അഡ്വ. വിഎസ്. ഹരീന്ദ്രനാഥ് മുഖ്യ പ്രഭാഷണം നടത്തി. ഡോ. എഫ്എം. ലാസർ, ജി. സദാനന്ദൻ, ശശികുമാരൻ നായർ, ജോൺ വിത്സൺ, രാജൻ അമ്പൂരി, കെവി. സുശാന്ത്, ആർവി. രാജു, ശശി, മൂഴിയിൽ മുഹമ്മദ് ഷിബു, യേശുദാസൻ.എൻ, രാജേന്ദ്രകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here