Home Local News വില്ലേജ് ഓഫീസിനുള്ളിൽ വ്യാജമദ്യം കഴിച്ചു ബോധംകെട്ടുകിടന്ന വില്ലേജ് ഓഫീസറടക്കം അറസ്റ്റിൽ

വില്ലേജ് ഓഫീസിനുള്ളിൽ വ്യാജമദ്യം കഴിച്ചു ബോധംകെട്ടുകിടന്ന വില്ലേജ് ഓഫീസറടക്കം അറസ്റ്റിൽ

0

മാന്നാർ: വില്ലേജ് ഓഫീസിനുള്ളിൽ ഞായറാഴ്ചരാത്രി വ്യാജമദ്യം കഴിച്ചു ബോധംകെട്ടുകിടന്ന രണ്ടുജീവനക്കാരെ പോലീസ് അറസ്റ്റുചെയ്തു. കുരട്ടിശ്ശേരി വില്ലേജ് ഓഫീസിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ തിരുവനന്തപുരം പാറശാല വലിയവിള പുത്തൻ വീട്ടിൽ ജയകുമാർ (39), മാന്നാർ വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് നെടുമുടി എൺപതിൽചിറ വീട്ടിൽ അജയകുമാർ (43)എന്നിവരെയാണ് പോലീസ് മാന്നാർ വില്ലേജ് ഓഫീസിൽനിന്ന്‌ അറസ്റ്റുചെയ്തത്.

അജയകുമാർ ഇപ്പോൾ ചെന്നിത്തല ചെറുകോലിലാണു താമസം. ഞായറാഴ്ചരാത്രി എട്ടുമണിയോടെ വില്ലേജ് ഓഫീസിനുള്ളിൽ വെളിച്ചം കാണുകയും അനക്കം കേൾക്കുകയും ചെയ്തപ്പോൾ അതുവഴിപോയ ബിജെപി പ്രവർത്തകരും നാട്ടുകാരും പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് ഇൻസ്‌പെക്ടർ ജി. സുരേഷ്‌കുമാറിന്റെ നേതൃത്വത്തിൽ പോലീസ് എത്തി ഇവരെ അറസ്റ്റുചെയ്യുകയായിരുന്നു.രണ്ടുപേരും അമിതമായി മദ്യപിച്ച് ബോധം നഷ്ടപ്പെട്ട നിലയിലായിരുന്നു. ഇവരെ വൈദ്യപരിശോധനനടത്തി ഇന്ന് കോടതിയിൽ ഹാജരാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here