Home National കുടിച്ചു പൂസായി വീടിനു മുമ്പിലിരുന്നയാളെ അണലിക്കുഞ്ഞ് കടിച്ചു; കടിച്ച പാമ്പിനെ ഓടിച്ചിട്ട് പിടിച്ച് തിരിച്ചു കടിച്ചയാൾ മരിച്ചു

കുടിച്ചു പൂസായി വീടിനു മുമ്പിലിരുന്നയാളെ അണലിക്കുഞ്ഞ് കടിച്ചു; കടിച്ച പാമ്പിനെ ഓടിച്ചിട്ട് പിടിച്ച് തിരിച്ചു കടിച്ചയാൾ മരിച്ചു

0

പാറ്റ്ന: കുടിച്ചു പൂസായി വീടിനു മുമ്പിലിരുന്നയാളെ അണലി കുഞ്ഞ് കടിച്ചു. മദ്യലഹരിയിൽ കടിച്ച പാമ്പിനെ ഓടിച്ചിട്ട് പിടിച്ച് തിരിച്ചു കടിച്ചു. പാമ്പ് വിട്ടില്ല. തിരിച്ച് വീണ്ടും കൊത്തി. മദ്യലഹരിയിൽ അണലിക്കുഞ്ഞിനെ കടിച്ചയാൾ മരിച്ചു.

ബിഹാറിലെ നളന്ദ ജില്ലയിലെ മധോദേഹ് ഗ്രാമവാസി രാമ മഹ്തോയാണു (65) മരിച്ചത്. വീടിനു മുന്നിലിരിക്കുമ്പോഴാണ് മഹ്തോയുടെ കാലിൽ പാമ്പ് കടിയേറ്റത്. കടിച്ച അണലിക്കുഞ്ഞിനെ ഓടിച്ചിട്ടു പിടിച്ചു മഹ്തോ തിരിച്ചു കടിക്കുകയായിരുന്നു.

മഹ്തോയുടെ കടിയേറ്റ അണലിയും വിട്ടില്ല. മഹ്തോയുടെ മുഖത്തു പത്തു കൊത്താണു കിട്ടിയത്. കുപിതനായ മഹ്തോ ചവച്ചരച്ചു കൊന്ന പാമ്പിൻകുഞ്ഞിനെ മഹ്തോ വീടിനു മുന്നിലുള്ള മരക്കൊമ്പിൽ തൂക്കിയിട്ടു. വിഷപ്പാമ്പായതിനാൽ ആശുപത്രിയിൽ പോകാൻ വീട്ടുകാർ നിർബന്ധിച്ചെങ്കിലും മഹ്തോ വഴങ്ങിയില്ല.

പാമ്പിൻ കുഞ്ഞായതിനാൽ വിഷമുണ്ടാകില്ലെന്ന ധൈര്യത്തിലായിരുന്നു മഹ്തോ. ഞായറാഴ്ച വൈകിട്ട് ഉറങ്ങാൻ കിടന്ന മഹ്തോ തിങ്കളാഴ്ച ഉണർന്നില്ലെന്നു ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here