Home State മാനസകൊലക്കേസ്; രാഖിൽ അറസ്റ്റിലായ പ്രതികളുമായി കാറിൽ സഞ്ചരിക്കുന്ന ചിത്രങ്ങൾ പുറത്ത്

മാനസകൊലക്കേസ്; രാഖിൽ അറസ്റ്റിലായ പ്രതികളുമായി കാറിൽ സഞ്ചരിക്കുന്ന ചിത്രങ്ങൾ പുറത്ത്

0

കൊച്ചി: തോക്ക് വാങ്ങാനായി ബിഹാറിലെത്തിയ രാഖിൽ കേസിൽ അറസ്റ്റിലായ പ്രതികളുമായി കാറിൽ സഞ്ചരിക്കുന്ന ചിത്രങ്ങൾ പുറത്ത്. ബിഹാറിൽ തോക്ക് പരിശീലനത്തിനായി പോകുമ്പോൾ എടുത്ത ചിത്രമായിരിക്കുമിതെന്നാണ് കരുതുന്നത്. പ്രതികളുടെ ഫോണിൽനിന്നാണ് പോലീസ് ഈ ചിത്രം കണ്ടെടുത്തത്.

രാഖിലടക്കം അഞ്ചുപേരാണ് ചിത്രത്തിലുള്ളത്. ഇതിൽ മനീഷ്‌ കുമാർ വർമയും സോനു കുമാറും ഒഴിച്ചുള്ള രണ്ട് പേർ ആരാണെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. ഒരാൾ രാഖിലിന്റെ സുഹൃത്താണോ എന്ന് സംശയമുണ്ട്. അറസ്റ്റിലായവരെ ചോദ്യം ചെയ്യുമ്പോൾ ഇതിൽ വ്യക്തത വരും.

മറ്റുള്ളവർക്ക് കേസുമായി ബന്ധമുണ്ടെങ്കിൽ അവരെയും അറസ്റ്റ് ചെയ്യുമെന്ന് പോലീസ് സൂചിപ്പിച്ചു. മനീഷ്‌ കുമാർ വർമയെയും സോനു കുമാറിനെയും കൊച്ചിയിൽ കൊണ്ടു വന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here