Home State കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; ഭരണ സമിതി നിര്‍ദേശപ്രകാരമാണ് എല്ലാം ചെയ്തത്; സിപിഎം ബലിയാടാക്കുന്നു: പ്രതികള്‍

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; ഭരണ സമിതി നിര്‍ദേശപ്രകാരമാണ് എല്ലാം ചെയ്തത്; സിപിഎം ബലിയാടാക്കുന്നു: പ്രതികള്‍

0

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഭരണ സമിതിയുടെ നിര്‍ദേശപ്രകാരമാണ് എല്ലാം ചെയ്തതെന്ന് പ്രതികള്‍. ബാങ്ക് തട്ടിപ്പില്‍ ബിജു കരിം, ജില്‍സ്, റെജി അനില്‍ എന്നിവരുടെ ജാമ്യാപേക്ഷയിലാണ് ഭരണസമിതിക്കെതിരെ പ്രതിഭാഗം നിലപാട് വ്യക്തമാക്കിയത്.

എല്ലാം സിപിഐഎം നേതൃത്വത്തിലുള്ള ഭരണസമിതിയുടെ നിര്‍ദേശപ്രകാരമാണ്. ഇപ്പോള്‍ തങ്ങളെ ബലിയാടാക്കുകയാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം.

കേസിലെ പ്രതികളായ ബിജോയ്, സുനില്‍കുമാര്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മൂന്നു പ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതി നാളെ വിധി പറയും.

LEAVE A REPLY

Please enter your comment!
Please enter your name here