Home Local News ബൈക്കും ടിപ്പർ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് ടിപ്പർ ലോറി കയറി മരിച്ചു

ബൈക്കും ടിപ്പർ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് ടിപ്പർ ലോറി കയറി മരിച്ചു

0

പെരുമ്പാവൂർ: ബൈക്കും ടിപ്പർ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് ടിപ്പർ ലോറി കയറി മരിച്ചു. വായ്ക്കര മോടക്കൽ വീട്ടിൽ പ്രജീഷ് ഗോപാലൻ (36) ആണ് മരിച്ചത്. ഔഷധി ജംഗ്ഷനിൽ ഇന്ന് വൈകിട്ട് ഏഴിനായിരുന്നു അപകടം. ടിപ്പർ ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

പെരുമ്പാവൂരിൽ നിന്നും കാലടിയിലേക്ക് പോകുകയായിരുന്ന ടിപ്പർ ലോറി ഇടവഴിയിൽ നിന്നും മെയിൻ റോഡിലേക്ക് കടന്ന പ്രജീഷിൻ്റെ ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ടിപ്പർ ലോറിയുടെ ചക്രങ്ങൾ പ്രജീഷിൻ്റെ ശരീരത്തിലൂടെ കയറി ഇറങ്ങിയെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

മോടക്കൽ ഗോപാലൻ ശാന്ത ദമ്പതികളുടെ മകനാണ് പ്രജീഷ്. മേയ്ക്കപ്പാല സ്വദേശിനി സൂര്യയാണ് ഭാര്യ.

LEAVE A REPLY

Please enter your comment!
Please enter your name here