ബെയ്ജിംഗ് : ലോകത്തെ നടുക്കിയ മഹാമാരിയുടെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനിൽ രോഗം വീണ്ടും പടരുന്നു. വുഹാന്‍ നഗരത്തിലെ വൈറോളജി ലാബില്‍ നിന്നാണ് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് എന്ന കണ്ടെത്തലിനു കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നതിനിടെയാണ് പ്രഭവകേന്ദ്രത്തില്‍ കൊറോണ വൈറസ് ബാധ വീണ്ടും പടരുന്നത്. ചൈനയിലെ 32 സംസ്ഥാനങ്ങളില്‍ 15 എണ്ണത്തിലും കൊറോണ പടര്‍ന്നു പിടിക്കുകയാണ്.
നാന്‍ജിയാങ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡെല്‍റ്റ വേരിയന്റാണു വ്യാപകമായി പടര്‍ന്നിരിക്കുന്നത്. അതികര്‍ശനമായ നിയന്ത്രണങ്ങളുള്ള ചൈനയില്‍ മഹാമാരി അവസാനിച്ചു എന്നു കരുതിയിരിക്കുമ്പോഴാണ് വൈറസ് വീണ്ടും പൊട്ടിപ്പുറപ്പെട്ടത്.
2019 ഡിസംബറില്‍ പുതിയതരം വൈറസ് പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ചൈന പറഞ്ഞു പരത്തിയത് വുഹാന്‍ നഗരത്തില്‍ കാട്ടുമൃഗങ്ങളുടേയും വവ്വാലിന്റേയും പാമ്പിന്റേയുമൊക്കെ ഇറച്ചി വില്‍ക്കുന്ന ചന്തയില്‍ നിന്നാണു പടര്‍ന്നതെന്നാണ്. എന്നാല്‍ കൊറോണയ്ക്ക് തനിയെ വന്ന വൈറസിന്റെ സ്വഭാവങ്ങളല്ല ലാബില്‍ ജനിതകമാറ്റം വരുത്തിയ വൈറസിന്റെ സ്വഭാവങ്ങളാണ്.
മനുഷ്യനിലേക്കു പടരാന്‍ വേണ്ട ജനിതക മാറ്റം സംബന്ധിച്ച പരീക്ഷണങ്ങള്‍ നടന്നിരിക്കുന്നു. ജൈവയുദ്ധം നടത്താന്‍ ഉദ്ദേശിച്ചിരുന്നിരിക്കാം എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. തുടക്കം മുതൽ ചൈന ഇത് നിഷേധിച്ചിരുന്നു. എന്നാൽ ഒട്ടനവധി പഠനങ്ങൾക്ക് ശേഷം വൈറസ് ബാധയുടെ ഉത്തരവാദിത്തവും തുടക്കവും വ്യാപനവും വുഹാനിലെ ലാബോട്ടറിയുടേതാണെന്ന് കണ്ടെത്തിക്കഴിഞ്ഞു.