Home State ഷാനവാസ് മുഖ്യമന്ത്രിയായി; കടയില്‍ പോകാന്‍ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തതിന്റെ ഞെട്ടലില്‍ ഷാനവാസ്

ഷാനവാസ് മുഖ്യമന്ത്രിയായി; കടയില്‍ പോകാന്‍ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തതിന്റെ ഞെട്ടലില്‍ ഷാനവാസ്

0

കോട്ടയം: താന്‍ പോലുമറിയാതെ മുഖ്യമന്ത്രിയായ ഞെട്ടല്‍ ഇനിയും വിട്ടുമാറിയിട്ടില്ല. കടയില്‍ പോകുന്നതിനായി വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത ഷാനവാസാണ് ഞെട്ടിയത്. ഷാനവാസ് മുഖ്യമന്ത്രി ആണെന്നാണ് സര്‍ട്ടിഫിക്കറ്റ്. ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റിനായി മൊബൈല്‍ നമ്പറും ഒടിപിയും കൊടുത്തു കോവിന്‍ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്തപ്പോഴാണ് സംഭവം.

പത്തനാട് ചേരിയില്‍ ഷാനവാസിന്റെ മുഴുവന്‍ പേര് സി എം ഷാനവാസ് എന്നാണ്. സി എം എന്ന ഇനീഷ്യല്‍ ചീഫ് മിനിസ്റ്റര്‍ എന്നതിന്റെ ചുരുക്കെഴുത്തായി കോവിന്‍ പോര്‍ട്ടലിന്റെ മലയാളം പതിപ്പില്‍ പരിഭാഷപ്പെടു ത്തുകയായിരുന്നു.

റജിസ്ട്രേഷന്‍ പേജില്‍ പേര് ‘ഷാനവാസ് മുഖ്യമന്ത്രി’ എന്നായിരുന്നു കാണിച്ചത്. സര്‍ട്ടിഫിക്കറ്റിന്റെ ഇംഗ്ലീഷ് പതിപ്പില്‍ സി എം ഷാനവാസ് എന്നുമാണ്. രണ്ടാം ഡോസ് സ്വീകരിച്ചു കഴിയുമ്പോള്‍ ‘സ്ഥാനക്കയറ്റം’ ഉണ്ടാകുമോ എന്നറിയില്ലെന്ന് ഷാനവാസ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here