Home Local News കൂടരഞ്ഞിയിൽ ക്വാറിക്ക് സമീപത്ത് നിന്ന് നിരോധിത സ്ഫോടകവസ്തുക്കൾ പിടികൂടി

കൂടരഞ്ഞിയിൽ ക്വാറിക്ക് സമീപത്ത് നിന്ന് നിരോധിത സ്ഫോടകവസ്തുക്കൾ പിടികൂടി

0

കോഴിക്കോട്: തിരുവമ്പാടി കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറയിൽ ക്വാറിക്ക് സമീപത്ത് നിന്ന് നിരോധിത സ്ഫോടകവസ്തുക്കൾ പിടികൂടി. കൂമ്പാറ ആനക്കല്ല് പാറ ഇൻഡോ ബ്ലാക്ക് സ്റ്റോൺ ക്വാറിയിൽ നിന്ന് 75 ജലാറ്റിൻ സ്റ്റിക്ക്, 20 കിലോയുടെ അഞ്ച് ചാക്ക് അമോണിയം നൈട്രേറ്റ് എന്നിവയാണ് പിടികൂടിയത്.

ക്വാറിക്ക് സമീപത്തെ പൊളിഞ്ഞ കെട്ടിടത്തിൽ സൂക്ഷിച്ചനിലയിലായിരുന്നു സ്ഫോടവസ്തുക്കൾ. റൂറൽ എസ് പി ശ്രീനിവാസ് ഐ പി എസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് തിരുവമ്പാടി സ്റ്റേഷൻ ഓഫീസർ സുമിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സ്ഫോടകവസ്തുക്കൾ പിടികൂടിയത്. എക്സ്പ്ലോസീവ് ആക്ട് പ്രകാരം തിരുവമ്പാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here