തിരുവനന്തപുരം: പ്രത്യേക ഓണക്കിറ്റുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ തുടരുന്നു. കിറ്റിലെ ശര്‍ക്കരവരട്ടി പായ്ക്കറ്റിലെ തിയതിയാണ് ഇപ്പോള്‍ പുതിയ വിവാദത്തിന് കാരണമായിരിക്കുന്നത്. ഓണം കഴിഞ്ഞുള്ള തിയതിയാണ് ശര്‍ക്കരവരട്ടിയുടെ വിതരണക്കാരായ കെ.എം ഫുഡ് പ്രൊഡക്റ്റ്‌സ് പായ്ക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
28 ഓഗസ്റ്റ് 2021 എന്നാണ് പായ്ക്കറ്റിലെ നിര്‍മ്മാണ തിയതിയായി രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ തവണയും ഓണക്കിറ്റിന്റെ പേരില്‍ വിവാദം ഉയര്‍ന്നിരുന്നു. ഗുണനിലവാരം കുറഞ്ഞ ഉത്പന്നങ്ങള്‍ വിതരണം ചെയ്തതാണ് കഴിഞ്ഞ തവണ വിവാദത്തിന് കാരണമായത്.
ഈ സാഹചര്യത്തില്‍ കര്‍ശന പരിശോധന നടത്തി മാത്രമേ ഉത്പന്നങ്ങള്‍ കിറ്റുകളില്‍ ഉള്‍പ്പെടുത്തൂ എന്നാണ് സര്‍ക്കാരിന്റെ ഇത്തവണത്തെ അവകാശവാദം. എന്നാല്‍ ഇതൊന്നും പ്രാവര്‍ത്തികമാകുന്നില്ലെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.