Home State ഓൺലൈൻ ചാനലിൽ മന്ത്രി മുഹമ്മദ് റിയാസിനെതിരെ വന്ന വാർത്ത ഷെയർ ചെയ്ത എസ്‌ഐയെ സസ്പെൻഡ് ചെയ്തു

ഓൺലൈൻ ചാനലിൽ മന്ത്രി മുഹമ്മദ് റിയാസിനെതിരെ വന്ന വാർത്ത ഷെയർ ചെയ്ത എസ്‌ഐയെ സസ്പെൻഡ് ചെയ്തു

0

ബേപ്പൂർ: ഓൺലൈൻ ചാനലിൽ മന്ത്രിക്കെതിരേവന്ന വാർത്ത പോലീസ് സ്റ്റേഷൻ വാട്സാപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്തുവെന്ന കുറ്റത്തിന് എസ്‌ഐയെ സസ്പെൻഡ് ചെയ്തു. മന്ത്രി മുഹമ്മദ് റിയാസിനെതിരായി പരാമർശമുള്ള വാർത്ത വാട്സാപ്പിൽ പോസ്റ്റ്‌ ചെയ്തതിന് ബേപ്പൂർ സ്റ്റേഷനിലെ എസ്ഐ പി ഹരീഷ്‌കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്.

കഴിഞ്ഞമാസം 25-നാണ് സംഭവം. ഓൺലൈൻ പഠനത്തിനിടയിൽ വീട്ടിലെ കുട്ടികൾക്ക് സംഭവിച്ചുപോയ അബദ്ധമാണെന്നു കാണിച്ച് എസ്ഐ മെസേജ് ഡിലീറ്റ് ചെയ്തു. ഗ്രൂപ്പിൽ ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു. എന്നാൽ എസ്ഐയുടെ വിശദീകരണം തൃപ്തികരമല്ലെന്ന കാരണത്താൽ അദ്ദേഹത്തെ സസ്പെൻഡ് ചെയ്യുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here