കൊല്ലം: കൊട്ടാരക്കരയിൽ പഴകി പുഴുത്ത അരി വൃത്തിയാക്കി വിതരണം ചെയ്യാൻ ശ്രമം. കൊട്ടാരക്കര സപ്ലൈകോ ഗോഡൗണിലാണ് സംഭവം. രണ്ടായിരം ചാക്ക് പഴകിയ അരി വൃത്തിയാക്കുന്നത് ബിജെപി പ്രവർത്തകരാണ് പിടിച്ചത്.
വൃത്തിയാക്കിയ അരി പുതിയ ചാക്കുകളിലാക്കി വിദ്യാലയങ്ങൾക്ക് നൽകാനായിരുന്നു ശ്രമമെന്നാണ് ആരോപണം. ഇത് ശരിവയ്ക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. 2017ൽ എത്തിയ അരിയാണ് പുഴുവരിച്ച നിലയിൽ ചാക്കുകളിലുള്ളത്.
അതേസമയം അരി വൃത്തിയാക്കാൻ മാത്രമാണ് നിർദ്ദേശം നൽകിയതെന്നാണ് ജില്ലാ സപ്ലൈ ഓഫിസറുടെ വിശദീകരണം. വിതരണം ചെയ്യാനല്ല വൃത്തിയാക്കിയതെന്നും സപ്ലൈ ഓഫിസർ പറയുന്നു.